Header Ads

  • Breaking News

    പ്രചാരണത്തിന്‌ ആവേശത്തുടക്കം



    കണ്ണൂർ:

    ഭരണത്തുടർച്ചയിലേക്ക്‌ കേരളത്തെ നയിക്കാനുള്ള ഇടതു പടയോട്ടത്തിന് ധർമടം മണ്ഡലത്തിലെ പിണറായിയിൽ ആവേശത്തുടക്കം. ജനസാഗരത്തെ സാക്ഷിനിർത്തി  മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു.  
    ‘ഉറപ്പാണ്‌ എൽഡിഎഫ്‌, ഉറപ്പാണ്‌ വികസന’മെന്ന സന്ദേശം ഹൃദയമന്ത്രമായി ജനസഹസ്രങ്ങൾ ഏറ്റുവാങ്ങിയ സായാഹ്നത്തിലാണ്‌ പുതുപുലരിക്കായുള്ള രാഷ്‌ട്രീയപോരാട്ടത്തിന്‌ കേരളം അങ്കംകുറിച്ചത്‌. അഞ്ചു വർഷത്തെ സമാനതകളില്ലാത്തതും സർവതലസ്‌പർശിയുമായ വികസന–- ക്ഷേമ നടപടികളും ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഇടപെടലുകളും  എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ വജ്രശോഭയാർന്ന പ്രതിച്ഛായയിൽ അസ്വസ്ഥരായി രാഷ്‌ട്രീയ എതിരാളികൾ കേന്ദ്ര ഏജൻസികളെയടക്കം ദുരുപയോഗിച്ചു നടത്തുന്ന തരംതാണ രാഷ്‌ട്രീയനീക്കം തുറന്നുകാട്ടി. 
    ഭാവികേരളത്തിന്‌ ദിശാബോധം പകരുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കരഘോഷത്തോടെ ജനം ഏറ്റുവാങ്ങി. പ്രളയവും ഓഖിയും കോവിഡും നിപായും നേരിട്ട്‌, നേട്ടങ്ങളുടെ നെറുകയിലേക്ക്‌ മലയാളക്കരയെ നയിച്ച ഭരണമികവിനുള്ള അംഗീകാരമാണ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തേടുന്നത്‌. ഭരണത്തുടർച്ചയുടെ ചരിത്രം സൃഷ്ടിക്കാൻ ഒപ്പമുണ്ടെന്ന നാടിന്റെ വിളംബരമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ ഉദ്‌ഘാടനത്തില്‍ മുഴങ്ങിയത്‌. 
    പിണറായി കൺവൻഷൻ സെന്റർ പരിസരത്ത്‌ ചേർന്ന പൊതുസമ്മേളനത്തിൽ സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ എന്നിവർ പങ്കെടുത്തു. കെ ശശിധരൻ സ്വാഗതം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad