ഇ.ഡി ഉദ്യോഗസ്ഥർക്ക് എതിരായ കേസിന് സ്‌റ്റേയില്ല; ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി.ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസ്സപ്പെടുത്തരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഫ്‌ഐആർ നിലനിൽക്കുന്നതല്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു.
അതേസമയം, ഹർജിക്കൊപ്പം സ്വപ്‌നയുടെ മൊഴിയുടെ പകർപ്പ് ഹാജരാക്കിയതിൽ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്.
No comments
Post a Comment