യുവതിയെ ആക്രമിച്ച് ബാഗ് കവർന്ന പ്രതി പിടിയിൽ
തളിപ്പറമ്പ്:
യുവതിയെ അക്രമിച്ച് പരുക്കേല്‍പ്പിച്ച് ബാഗ് തട്ടിയെടുത്ത കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കരയിലെ എടക്കര പ്രേംവിലാസില്‍ റെനി ചാര്‍ല(27)നെയാണ് തളിപ്പറമ്പ് എസ്് എച്ച് ഒ വി.ജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വളക്കൈ കൊയ്യത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം 5.30 നാണ് കരിമ്പം കുണ്ടത്തില്‍ കാവിന് സമീപത്തെ ഓടന്‍ രാജീവന്റെ ഭാര്യ ലിനി അക്രമത്തിന് ഇരയായത്. തളിപ്പറമ്പ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ ലിനി ജോലി കഴിഞ്ഞ് കരിമ്പം ഫാം സ്റ്റോപ്പില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് റെനി യുവാവ് പിന്നില്‍ നിന്ന് ആക്രമിച്ച് റോഡിലേക്ക് തള്ളിയിട്ട് ബാഗുമായി കടന്നുകളഞ്ഞത്.
തളളിയിട്ടപ്പോള്‍ വീണ് തലയ്ക്കും കാലിനും പരുക്കേറ്റ ലിനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരിമ്പം ഫാമിനുളളിലൂടെ പനക്കാട് മുയ്യം ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡില്‍ വിജനമായ ഭാഗത്ത് എത്തിയപ്പോള്‍ പിന്നാലെയെത്തിയ റെനി ലിനിയെ ആക്രമിച്ചത്.
ലിനിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് ബലം പ്രയോഗിച്ച് കൈക്കലാക്കിയ യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വീഴ്ച്ചയില്‍ തലയ്ക്കും കാലിനും പരുക്കേറ്റ ലിനിയെ ആശുപത്രിയിലെത്തിച്ചത്.
ലിനി ബസിറങ്ങി നടന്നു വരുമ്പോള്‍ ഫാം കവാടത്തിന് സമീപത്തായി ഇയാള്‍ സ്‌കുട്ടിയുമായി നില്‍ക്കുന്നത് കണ്ടിരുന്നു. ബര്‍മുഡയും ടി ഷര്‍ട്ടും ധരിച്ച റെനി മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. ബാഗില്‍ ആയിരത്തോളം രൂപയും മൊബൈല്‍ ഫോണ്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ രേഖകളും ഉണ്ടായിരുന്നു. തളിപ്പറമ്പ് ഡി വൈ എസ് പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ് ഐ വി.എം.സുനില്‍കുമാര്‍, എ എസ് ഐ ശാര്‍ങധരന്‍, സി പി ഒ മാരായ ശ്രീകാന്ത്, സിന്ധു എന്നിവരും ഉണ്ടായിരുന്നു
No comments
Post a Comment