മോഷണമായിരുന്നു ലക്ഷ്യം,യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു
മലപ്പുറം:വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങൾ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം, യുവതിയെ കൊലപ്പെടുത്തിയതാണെന്ന് അറസ്റ്റിലായ സ്ഥലം ഉടമ അൻവർ കുറ്റസമ്മതം നടത്തി. മോഷണത്തിനായാണ് യുവതിയെ കൊന്നത്. മറ്റൊരു സ്ഥലത്തുവച്ച് കൊലപ്പെടുത്തുകയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
യുവതിയുടെവീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ടു മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരൂര്‍ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിന്‍്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നേരത്തെ തന്നെയുണ്ട്. യുവതിക്കായി തിരച്ചില്‍ നടത്താനും അന്‍വര്‍ മുന്നിട്ടിറങ്ങിയിരുന്നു.
കഴിഞ്ഞ മാസം പത്തു മുതലാണ് സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായ സുബീറയെ കാണാതായത്. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.
പ്രതി അന്‍വറും വിവാഹമോചനം നേടിയ ആളാണ്.മുന്‍ഭാര്യയ്ക്ക് നല്‍കേണ്ട ജീവനാംശ തുക കണ്ടെത്താനാണ് യുവതിയെ കൊന്ന് സ്വര്‍ണ്ണാഭരണം കൈക്കലാക്കിയതെന്നാണ് ഇയാളുടെ മൊഴി. ക്രിമിനല്‍ സ്വഭാവമുള്ളയാളാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു.
No comments
Post a Comment