പഞ്ചാബിനെ എറിഞ്ഞിട്ട് കൊല്‍ക്കത്ത: ജയിക്കാൻ 124 റൺസ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് കുറഞ്ഞ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ പഞ്ചാബിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടാനേ സാധിച്ചുള്ളൂ. മായങ്ക് അഗർവാൾ (31), ക്രിസ് ജോർദാൻ (30) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
No comments
Post a Comment