ഏപ്രില്‍ 24ന് ശനിയാഴ്ച അവധി നല്‍കും; ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് മാറ്റമുണ്ടാവില്ല
തിരുവനന്തപുരം:
24, 25 തീയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാവുക. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ ഈ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ചടങ്ങുകള്‍ക്ക് 75 പേര്‍ എന്ന പരിധിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. പങ്കാളിത്തം എത്രത്തോളം കുറക്കാന്‍ പറ്റുമോ അത്രയും കുറക്കുന്നത് നല്ലതാകും. സാഹചര്യം വിലയിരുത്തി ഈ പരിധി കുറക്കുന്ന കാര്യവും ആലോചിക്കും. സാമൂഹ്യ അകലം പാലിക്കല്‍ വളരെ പ്രധാനമാണ്. പൊതു സ്ഥലങ്ങളില്‍ മാത്രമല്ല, ഹാളിനകത്തുള്ള പരിപാടികളിലും നല്ല ശ്രദ്ധ വേണം. അവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ വൈറസ് ബാധ ഏല്‍ക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളു. ട്യൂഷന്‍ സെന്‍ററുകള്‍ നടത്തേണ്ടതില്ല. സമ്മര്‍ ക്യാമ്ബുകള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അതും തുടരേണ്ടതില്ല. ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് പൂര്‍ണമായും ഉറപ്പാക്കണം. പോലീസ് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും. രാത്രികാല നിയന്ത്രണം ശക്തമായി തുടരും. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം. നോമ്ബുകാലത്തും മറ്റും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
No comments
Post a Comment