കൂത്തുപറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂർ:
കൂത്തുപറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റ് സഹദേവന്റെ വീടിനു നേരെ ബോംബേറ്. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. അതേസമയം കണ്ണൂർ കടവത്തൂരിൽ സിപിഎം - മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മുസ്ലീം ലീഗ് പ്രവർത്തകൻ മരിച്ചു.
ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. മൻസൂറിന്റെ കൊലയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം തുടരുകയാണ്.
No comments
Post a Comment