കണ്ണൂരിൽ വൻ സ്ഫോടനം, യുവാവിന്റെ കൈപ്പത്തികള്‍ അറ്റു!
ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കണ്ണൂരിലെ കതിരൂർ സ്വദേശിയായ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. കതിരൂര്‍ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
No comments
Post a Comment