സംസ്ഥാനത്ത് കൊവിഡ് രോഗികൾ കുത്തനെ ഉയരാം; മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളിൽ വൻ വർധനവുണ്ടാകാൻ സാധ്യത. നേരത്തെ നടത്തിയ കൂട്ടപ്പരിശോധനാ ഫലം ഇന്ന് പുറത്ത് വരും. ചികിത്സയിലുള്ള ആകെ രോഗികൾ 1 ലക്ഷം കടന്നേക്കും. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് സർക്കാർ. ആവശ്യമുള്ള കിടക്കകളും ആശുപത്രി സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് 18,000ത്തിൽ അധികം കൊവിഡ് രോഗികളുണ്ടായിരുന്നു.
No comments
Post a Comment