കേരളം വീണ്ടും നിയന്ത്രണത്തിലേക്ക്; പൊതുചടങ്ങ് രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി ഒമ്പതിന് അടയ്ക്കണം
തിരുവനന്തപുരം :
കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത് പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു മണിക്കൂറും പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയും നിജപ്പെടുത്തി. അടച്ചിട്ട മുറിയിലാണ് ചടങ്ങെങ്കിൽ നൂറുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന് അടയ്‌ക്കണം. ഹോട്ടലുകളിൽ പകുതി ആളുകളെമാത്രമേ പ്രവേശിപ്പിക്കാവൂ. പൊതുചടങ്ങുകളിൽ സദ്യ വിളമ്പരുത്. ഭക്ഷണം പായ്‌ക്കറ്റുകളിൽ നൽകണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് പരിശോധന വർധിപ്പിക്കും. ജില്ലാ കലക്ടർമാരിൽനിന്ന് റിപ്പോർട്ടും തേടി.
No comments
Post a Comment