കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്
തളിപ്പറമ്പ്:
കോവിഡ് വാക്സിനെടുക്കാൻ ജനങ്ങളുടെ വലിയ തിരക്ക്. ചൊവ്വാഴ്ച വാക്സിനേഷൻ നടന്ന എല്ലാ കേന്ദ്രങ്ങളിലും സമാനസ്ഥിതിയായിരുന്നു. വാക്സിൻ ക്ഷാമം കാരണം പരിമിതമായ എണ്ണം ഡോസ് മാത്രമാണ് പ്രതിദിനം നൽകുന്നത്. പ്രായമേറിയവർ ഉൾപ്പെടെ മണിക്കൂറുകളോളം കാത്തിരുന്നാണ് വാക്സിൻ എടുക്കുന്നത്. കുറുമാത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നിരവധി പേരാണ് എത്തിയത്. വാക്സിൻ കുറവായതിനാൽ ആദ്യമെത്തി ബുക്കുചെയ്ത നിശ്ചിത ആളുകൾക്ക് മാത്രമാണ് വാക്സിനേഷൻ സൗകര്യം ലഭിച്ചത്. പലരും കേന്ദ്രത്തിലെത്തി മടങ്ങിപ്പോവുകയായിരുന്നു. താലൂക്കാസ്പത്രിയിലും രാവിലെ തന്നെ ടോക്കൺ തീർന്നിരുന്നു. വാക്സിനേഷന്റെ ആദ്യഘട്ടങ്ങളിൽ തിരക്ക് തീരെയുണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് തിരക്ക് കൂടിയത്.

No comments
Post a Comment