കാരുണ്യ ലോട്ടറി പദ്ധതി ക്രമക്കേട് കേസ് അവസാനിച്ചെന്ന് തിരുവനന്തപുരം പ്രത്യക വിജിലൻസ് കോടതി
കാരുണ്യ ലോട്ടറി പദ്ധതി ക്രമക്കേട് കേസ് അവസാനിച്ചെന്ന് തിരുവനന്തപുരം പ്രത്യക വിജിലൻസ് കോടതി. തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും കോടതി ക്ലീൻ ചിറ്റ് നൽകി. എല്ലാ നടപടി ക്രമങ്ങളും അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. 2017ലാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. ലോട്ടറി വരുമാനവുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് റിപ്പോർട്ടിലുണ്ട്.
No comments
Post a Comment