Header Ads

  • Breaking News

    മദ്യവിൽപ്പന ശാലകൾക്കും താഴ് വീണു; സംസ്ഥാനത്ത് നാളെ മുതൽ പ്രവർത്തനമുണ്ടാകില്ലെന്ന് ബെവ്കോ എംഡി


    സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ബാറുകൾ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാൽ വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എം ഡി പറഞ്ഞു. 

    ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇന്ന് സംസ്ഥാനത്ത് 21890 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ല. ഇന്നലെ അവധിയായതിനാൽ ടെസ്റ്റിംഗിൽ വന്ന കുറവാണ് പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  

    No comments

    Post Top Ad

    Post Bottom Ad