വകഭേദ വൈറസ് ഏറ്റവും കൂടുതൽ വ്യാപിക്കുന്നത് പാലക്കാട് ജില്ലയിൽ
സംസ്ഥാനത്ത് 2 ദിവസം മുമ്പ് തന്നെ അതി തീവ്ര വ്യാപന ശേഷിയുള്ള ദക്ഷിണാഫ്രിക്കൻ വകഭേദ വൈറസ് കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. RTPCR പരിശോധനയിലെത്തിച്ച സാമ്പിളിൽ നിന്നാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 4.38% ഈ വൈറസ് സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തൽ. 21.43% ഉള്ള പാലക്കാട്ടാണ് ഈ വൈറസ് കൂടുതലുള്ളത്. കാസർഗോഡ് 9.52 % വയനാട് 8.33% എന്നിങ്ങനെയാണ് കണക്ക്. 10 ജില്ലകളിലും വൈറസ് സാന്നിധ്യമുണ്ട്.
No comments
Post a Comment