വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ വി ആര്‍ പരിസരം, സൂര്യ നഗര്‍, ചിറക്ക് താഴെ, ശ്രീനിവാസ്, എടക്കാട് വില്ലേജ് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നാവ്, കുന്നാവ് സ്‌കൂള്‍, നന്മ, ഫോര്‍സം സോഡാ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഏപ്രില്‍ 20 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അറബിക് കോളേജ് ഒന്ന്, വയലളം, ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ് ഒന്ന്, ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ് രണ്ട് ഭാഗങ്ങളില്‍ ഏപ്രില്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരിമൊട്ട, മുണ്ടേരി എക്‌സ്‌ചേഞ്ച് , മുണ്ടേരിച്ചിറ, മുണ്ടേരിക്കടവ്, കയ്പക്കമട്ട, കയ്പക്കമട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആരവഞ്ചാല്‍, സോഫ്റ്റ്‌സ്, കണ്ണംകൈ കോളനി, താണ്ടാനാട്ടുപൊയില്‍, പൊന്നമ്പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment