കോവിഡ് വാക്സിനേഷന്‍ അപ്പോയ്ന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
ജില്ലയിലെ വാക്‌സിന്‍ സ്റ്റോക്ക് അനുസരിച്ച് എല്ലാ ദിവസവും ഉച്ചക്ക് മൂന്ന് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള കോവിന്‍ പോര്‍ട്ടല്‍ തുറക്കുന്നത്. വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ചെയ്ത് അവരവര്‍ ബുക്ക് ചെയ്ത സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് മാത്രം പോകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രാവിലെ പോകേണ്ടവര്‍ രാവിലെയും ഉച്ചയ്ക്കു ശേഷമുള്ളവര്‍ ഉച്ചയ്ക്കും മാത്രം അതാത് കേന്ദ്രങ്ങളിലേക്ക് പോവുക. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം. വാക്സിനെടുക്കാനായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതണം.
The post കോവിഡ് വാക്സിനേഷന്‍ അപ്പോയ്ന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് appeared first on Kannur Vision Online.
No comments
Post a Comment