Header Ads

  • Breaking News

    കേരളം ഒരു കോടി ഡോസ് വാക്സിൻ വാങ്ങും ; ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം


    സംസ്ഥാനത്ത് ലോക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ലോക് ഡൗണ്‍ ജനജീവിതം ബുദ്ധിമുട്ടിക്കുന്നുവെന്ന് വിലയിരുത്തിയ മന്ത്രിസഭ, പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. അതേ സമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ ഗുരുതരമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

    നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക് ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ലോക് ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തല്‍.

    18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള വാക്സിന്‍ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മേയില്‍ 10 ലക്ഷം ഡോസ് വാങ്ങും. ജൂലൈയോടെ മുഴുവനും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമേ ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ വേണ്ടെന്ന സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.


    No comments

    Post Top Ad

    Post Bottom Ad