കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല; കൈയ്യടികിട്ടാന്‍ വേണ്ടി കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണമെന്നും എ.പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്:
സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് എതിരെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.
കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടതില്ലെന്നും പുന:രാലോചന നടത്താന്‍ സമയമായെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 2 ലക്ഷം കോടിയിലധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലിക അധിപനാണ് പിണറായിയെന്നും കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂവെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഗ്യാസ് സബ്‌സിഡി നിര്‍ത്തിയതിന് സമാനമാണ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി കൊടുക്കേണ്ട എന്ന് തീരുമാനിച്ചതിന് പിന്നിലെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
No comments
Post a Comment