BREAKING: സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
അയൽ സംസ്ഥാനമായ കർണ്ണാടകയിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. നാളെ രാത്രി 9 മണി മുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് നൈറ്റ് കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. അവശ്യസർവീസുകൾക്ക് രാവിലെ 6 മുതൽ 10 മണി വരെ പ്രവർത്തിക്കാം. ഇതിന് ശേഷം കടകൾ മുഴുവൻ അടച്ചിടണം. കൃഷി, നിർമാണം, ഉൽപാദന മേഖലകളിൽ മാത്രമാണ് ഇളവ് നൽകുക. പൊതുഗതാഗതം പൂർണമായും നിർത്തും.
No comments
Post a Comment