Header Ads

  • Breaking News

    18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ

     


    18 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ബുധനാഴ്ച വൈകീട്ട് നാല് മുതൽ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്യാം.


    മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും ലഭ്യതയ്ക്കനുസരിച്ച് സർക്കാർ തലങ്ങളിൽ നിന്ന് സൗജന്യമായും വാക്സിൻ ലഭിക്കും.


    രജിസ്ട്രേഷനായി ചില പ്രാഥമിക വിവരങ്ങൾ നൽകണം

    മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

    ഒരു മൊബൈൽ നമ്പറിൽ നിന്ന് നാലു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ ഓരോരുത്തരുടേയും തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകേണ്ടി വരും

    രജിസ്ട്രേഷൻ ചെയ്താലും ഇഷ്ടമുള്ള കേന്ദ്രത്തിൽ വാക്സിനേഷൻ അപ്പോയിൻമെന്റ് എടുക്കാൻ മെയ് ഒന്നു മുതലേ സാധ്യമാകൂ.

    ആരോഗ്യസേതു ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ആപ്പ് തുറന്ന് ഹോം സ്ക്രീനിൽ ലഭ്യമായ കോവിൻ ടാബിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറന്ന് വരുന്ന വാക്സിനേഷൻ രജിസ്ട്രേഷൻ എന്ന ടാബ് തിരഞ്ഞെടുക്കുക. അതിൽ ഫോൺ നമ്പർ കൊടുത്താൽ ഫോണിൽ ഒടിപി ലഭ്യമാകും. ഒടിപി കൃത്യമായി നൽകിയാൽ രജിസ്ട്രേഷൻ ചെയ്യാനാകും.

    ഇതേ പേജിലൂടെ തന്നെ ഇതേ രീതിയിൽ അപ്പോയിൻമെന്റും ചെയ്യാനാകും.

    അപ്പോയിൻമെന്റ് എടുത്ത ദിവസം ഫോണിൽ ലഭിച്ച സമയവും കേന്ദ്രത്തിന്റേ പേരും അടങ്ങിയ എസ്എംഎസോ സ്ലിപ്പോ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് എത്തുമ്പോൾ കാണിക്കണം. കൂടെ രജിസ്ട്രേഷനായി ഉപയോഗിച്ച തിരിച്ചറിയൽ കാർഡും.

    രജിസ്ട്രേഷനായി ഈ രേഖകൾ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം...


    ആധാർ കാർഡ്

    ഡ്രൈവിങ് ലൈസൻസ്

    തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ സ്മാർട്ട് ഇൻഷൂറൻസ്കാർഡ്

    ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാർഡ്

    എംപി,എംഎൽഎ, എംഎൽസി എന്നിവരാണെങ്കിൽ അവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

    പാൻ കാർഡ്

    ബാങ്കോ പോസ്റ്റ് ഓഫീസോ നൽകുന്ന പാസ് ബുക്ക്

    പാസ്പോർട്ട്

    പെൻഷൻ രേഖ

    കേന്ദ്ര-സംസ്ഥാന ജീവനക്കാരും പൊതുമേഖല കമ്പനികളിലെ ജീവനക്കാരും സർവീസ് തിരിച്ചറിയൽ കാർഡ് കാണിച്ചാലും മതി

    വോട്ടർ ഐഡി

    No comments

    Post Top Ad

    Post Bottom Ad