സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു
പാലക്കാട്:
സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു. മേയ് ഒന്ന് മുതല്‍ സര്‍വിസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പ്പിച്ച് ബസ് നിര്‍ത്തിയിടാനാണ് തീരുമാനം. ഈ തീരുമാനം പൊതുജനങ്ങളെ വലക്കുമെന്ന് ഉറപ്പാണ്.
നിലവില്‍ 9,500 ഓളം ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികള്‍ പറഞ്ഞു. സാധാരണക്കാരായ മനുഷ്യർ ഏറെയും ആശ്രയിക്കുന്ന ഒന്നാണ് ബസ് ഗതാഗതം, അതുകൊണ്ട് ഈ തീരുമാനം സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ബാധിച്ചേക്കാം.
No comments
Post a Comment