നെയ്മർ പി.എസ്.ജിയിൽ 2026 വരെ കരാർ പുതുക്കി.
പാരീസ് സെയിന്റ് ജെർമെയ്ൻ ആയിട്ടുള്ള കരാർ പുതുക്കി ബ്രസീലിയൻ താരം.പി എസ് ജി ആയിട്ട് നെയ്മറിന്റെ കരാർ 2021/22 സീസൺ വരെയായിരുന്നു.
ബാഴ്സലോണയിലേക്ക് മടങ്ങാൻ അദ്ദേഹം താൽപ്പര്യപ്പെടുന്നുവെന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു.2017 ൽ 222 മില്യൺ യൂറോ മുടക്കി പാരീസിൽ എത്തിച്ചതിനു ശേഷം ആദ്യമായിട്ടല്ല ,കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ പാരീസിലേക്ക് പ്രതിനിധികളെ അയച്ചു,എങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി മൂലം കാര്യങ്ങൾ അധികം മുന്നോട്ടുപോയില്ല.താരം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്തിരുന്നാലും താരത്തിന്റെ ഈ തീരുമാനം സഹപ്രവർത്തകർക്കും ആരാധകർക്കും ആവേശം പകരും..
No comments
Post a Comment