കൊവിഡ് പ്രതിരോധം: 31 ആരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ പി നിര്‍ത്തലാക്കി
ജില്ലയില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 31 പ്രാഥമിക/ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ പി നിര്‍ത്തലാക്കിക്കൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാന പ്രകാരമാണിത്.
അഞ്ചരക്കണ്ടി, ചപ്പാരപ്പടവ്, ചെങ്ങളായി, ചെറുകുന്ന്തറ, ചിറക്കല്‍, ചിറ്റാരിപ്പറമ്പ, ധര്‍മ്മടം, എരമം കുറ്റൂര്‍, എട്ടിക്കുളം, കടന്നപ്പള്ളി, കല്യാശ്ശേരി, കാങ്കോല്‍ ആലപ്പടമ്പ, കതിരൂര്‍, കൂടാളി, കോട്ടയം മലബാര്‍, കുഞ്ഞിമംഗലം, കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മാട്ടൂല്‍, മൊകേരി, മൊറാഴ, മുണ്ടേരി, ന്യൂ മാഹി, പന്ന്യന്നൂര്‍, പട്ടുവം, തില്ലങ്കേരി, വളപട്ടണം, വേങ്ങാട്, കാടാച്ചിറ, ഉളിക്കല്‍ എന്നീ പ്രാഥമിക/ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സായാഹ്ന ഒ പികളാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.
നിര്‍ത്തിവെച്ച സായാഹ്ന ഒ പികളില്‍ നിയമിച്ചിരിക്കുന്ന താല്‍ക്കാലാക ജീവനക്കാരുടെ ( എന്‍എച്ച്എം, അഡ്‌ഹോക്, എല്‍എസ്ജിഡി, എച്ച്എംസി) സേവനം മറ്റിടങ്ങളില്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഫലപ്രദമായി വിനിയോഗിക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
No comments
Post a Comment