Header Ads

  • Breaking News

    ബ്ലാക്ക് ഫംഗസ് സംശയം; പരിയാരത്ത് 7 പേര്‍ നിരീക്ഷണത്തില്‍

    ബ്ലാക്ക് ഫംഗസ് സംശയം; പരിയാരത്ത് 7 പേര്‍ നിരീക്ഷണത്തില്‍

    പരിയാരം:
    ബ്ലാക്ക് ഫംഗസ് സംശയത്തെത്തുടര്‍ന്ന് ഏഴു പേരെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് വിവിധ ആശുപത്രികളില്‍ നിന്നായി ഏഴുപേരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് നിരീക്ഷണത്തിലേക്ക് മാറ്റിയത്.

    കോവിഡ് രോഗം ബാധിച്ചവരിലും കോവിഡ് രോഗ മുക്തരായവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ ലക്ഷണം പ്രകടമായത്. ഇതില്‍ കോവിഡ് ബാധിച്ചവരെ പ്രത്യേകം മുറികളിലും മറ്റുള്ളവരെ ജനറല്‍ വാര്‍ഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടുപേരിലാണ് ബ്ലാക്ക് ഫംഗസ് ബാധയുള്ളതായി കൂടുതലും പ്രകടമായിരിക്കുന്നത്. ഇവരുടെ ബയോസ്പി റിപ്പോര്‍ട്ട് വന്നതിനു ശേഷമേ രോഗ ബാധ സ്ഥിരീകരിക്കാനാവൂ.

    No comments

    Post Top Ad

    Post Bottom Ad