കിടപ്പു രോഗികൾക്കും 80 വയസ്സുകഴിഞ്ഞ വർക്കും നേരിട്ട് വാക്സിനേഷൻ നൽകുന്നതിനുള്ള പദ്ധതിയുമായി കോർപ്പറേഷൻ
ഇതിന് ആവശ്യമായ വാക്സിൻ ലഭ്യമാക്കുമെന്ന് യോഗത്തിൽ ജില്ലാ ആരോഗ്യവകുപ്പ് പ്രതിനിധികൾ അറിയിച്ചു.
വാക്സിൻ നൽകിയ ശേഷം ഇവരെ നിരീക്ഷണത്തിൽ
വെക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യസഹായം ഉൾപ്പെടെ നൽകുന്നതിന് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകൾ സജ്ജമാക്കുന്നതിന് ആവശ്യമായ നടപടികൾ കോർപ്പറേഷൻ സ്വീക്വരിക്കും. ആശാവർക്കർമാർ വഴി ശേഖരിച്ച പട്ടിക പ്രകാരമാണ് വാക്സിൻ നൽകുക.
വാക്സിനേഷൻ ലഭിക്കുന്നതിനായി
ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, ആശാവർക്കർമാർ എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ കെ. ശബീന,
സ്ഥിരം സമിതി അധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, പി. കെ രാഗേഷ്, കൗൺസിലർ എൻ സുകന്യ,
കോർപ്പറേഷൻ സെക്രട്ടറി ഡി സാജു, ഹെൽത്ത് സൂപ്പർവൈസർ എ. കെ ദാമോദരൻ
ടൗൺ എസ്ഐ ഷൈജു. സി. ഡെപ്യൂട്ടി തഹസിൽദാർ അഖിലേഷ് സി. വി, ഡോ. ഒ ടി രാജേഷ്, കെ പി സുധാകരൻ, പി കെ രഞ്ജിത്ത്, സി എം ഗോപിനാഥൻ
എന്നിവർ പങ്കെടുത്തു.
No comments
Post a Comment