Header Ads

  • Breaking News

    നിർണായക മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി യുവന്റസ്



     ഇറ്റാലിയൻ സീരി എ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് എ സി മിലാൻ.

    മത്സരത്തിൻറെ ആദ്യപകുതിയുടെ അവസാനത്തിൽ മിലാനിനു വേണ്ടി ബ്രാഹിം ഡിയാസ് ആദ്യ ഗോൾ സ്കോർ ചെയ്തു. ആദ്യപകുതിയിൽ യുവന്റസ് മികച്ച ഡിഫൻസ് കാഴ്ചവച്ചെങ്കിലും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല, ആദ്യപകുതിയിൽ എസി മിലാൻ ആണെങ്കിൽ മികച്ച അറ്റാക്കിങ് നടത്തിയെങ്കിലും പ്രതീക്ഷിച്ച ഗോൾ കണ്ടെത്താനായില്ല. 59 ആം മിനിറ്റിൽ മിലാനിന്  പെനാൽറ്റി കിട്ടിയെങ്കിലും യുവന്റസ് ഗോൾകീപ്പർ സ്സെസ്നി തടുത്തു രക്ഷപ്പെടുത്തി. പിന്നീട് 78 ആം മിനിറ്റിൽ ഡിഫൻസിനെയും ഗോൾകീപ്പറിനെയും നിശ്ചലമാക്കി ആൻഡെ റെബിച്ച് തീയുണ്ട പോലെ പോസ്റ്റിലേക്ക് ബോളിനെ പായിച്ചു സ്കോർ നില രണ്ടായി ഉയർത്തി. അതിനുശേഷം 82 മിനിറ്റിൽ ടർക്കിഷ് താരം ഹക്കൻ കാൽഹനോഗ്ലു യുടെ ഫ്രീകിക്കിൽ നിന്ന് വന്ന ബോൾ ഇംഗ്ലീഷ് താരം ടോമോറി പോസ്റ്റിലേക്ക് ഹെഡ് ചെയ്തു കയറ്റി മിലാനിൻറെ അവസാന ഗോളും നേടി. 

    ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയും യുവന്റസിൽ നിന്ന് അകലുകയാണ്‌. ഈ വിജയം മിലാനെ 72 പോയിന്റുമായി മൂന്നാമത് എത്തിച്ചു. 69 പോയിന്റുള്ള യുവന്റസ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇനി ആകെ മൂന്ന് ലീഗ് മത്സരങ്ങളാണ് ശേഷിക്കുന്നത്.

    സ്കോർ കാർഡ്

    യുവന്റസ് - 0

    എസി മിലാൻ - 3

     B.DIAZ 45+1'

     A.REBIC 78'

     F.TOMORI 82'

    No comments

    Post Top Ad

    Post Bottom Ad