സംസ്ഥാനത്ത് നൂറിലേറെ വീടുകൾ തകർന്നു; ഈ ജില്ലകളിൽ ചുഴലിക്കാറ്റ് ഭീഷണി!
സംസ്ഥാനത്ത് ഇതുവരെ നൂറിലേറെ വീടുകൾ തകർന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം ഈ രണ്ടു ജില്ലകളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് കാരണമായേക്കും. കേരളാ തീരത്ത് ഉടനീളം കടലാക്രമണം ഇന്നും നാളെയും രൂക്ഷമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം. എറണാകുളം ജില്ലയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും 2 പേർ മരിച്ചു.
No comments
Post a Comment