മോട്ടോർ തൊഴിലാളികളുടെ കരിദിനാചരണം പെരളശ്ശേരിയിലെ മൂന്നു പെരിയയിൽ നടത്തി
ആൾ ഇന്ത്യ റോഡ് ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേർസ് CITU എന്നീ സംഘടനകളുടെ ആഹ്വാനപ്രകാരം ഇന്ത്യൻകർഷക സമര പോരാട്ടത്തിന് അഭിവാദ്യം അർപ്പിച്ചും,
കോവിഡ് കാല ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടും കൊവിഡ്കാല ഉപ ജിവനത്തിന്ന് തൊഴിലാളികൾക്ക് 7500 രൂപ അനുവദിക്കണ മെന്നാവശ്യപെട്ടും മോട്ടോർ തൊഴിലാളികളുടെ കരിദിനാചരണം പെരളശ്ശേരിയിലെ മൂന്നു പെരിയയിൽ മോട്ടോർ കോൺഫെഡറേഷൻ ജില്ലാ കൺ വീനർ കെ.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പ്രധാന മോട്ടോർ തൊഴിലാളികേ ന്ദ്രങ്ങളിലും ഓട്ടോ ലൈറ്റ് ഗുഡ്സ് വർക്ക് ഷോപ്പ് ഓട്ടോമൊബൈൽ തൊഴിലാളികളും വീടുകളിൽ കുടുംബ സമേതം കരിദിനാചരണം നടത്തി.
No comments
Post a Comment