സംസ്ഥാനത്ത് ലോക്ക്ഡൗൺ? മുഖ്യമന്ത്രിയുടെ പ്രതികരണം
സംസ്ഥാനത്ത് നാളെ മുതൽ വാരാന്ത്യ ലോക്ക്ഡൗണിനേക്കാൾ കടുത്ത നിയന്ത്രണമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടി വരികയാണ്. കൂടുതൽ കടുത്ത നടപടികളിലേക്ക് പോകുകയാണ്. ഈ നിലയിൽ മാത്രമേ കൊവിഡിനെ തടയാൻ സാധിക്കൂ. ദീർഘദൂര ബസുകൾക്കും അവശ്യസർവ്വീസുകൾക്കും മാത്രം നിരത്തിലിറങ്ങാൻ അനുമതിയുണ്ട്. ട്രെയിൻ, വിമാന യാത്രക്കാർക്ക് കൃത്യമായ രേഖകളുമായി സഞ്ചരിക്കാം.
No comments
Post a Comment