ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം സജ്ജമായി
മഴക്കാല കെടുതികളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും അടിയന്തരഘട്ടങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന് (ഐആര്‍എസ്) രൂപം നല്‍കി. മഴക്കാല ദുരന്തങ്ങളെ മുന്നില്‍ക്കണ്ട് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചത്. ഇതേ മാതൃകയില്‍ താലൂക്കുകളിലും ഐആര്‍എസുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറാണ് ജില്ലാതല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന്റെ റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍. ദുരന്തനിവാരണ അതോറിറ്റി സിഇഒ ഇന്‍സിഡന്റ് കമാന്ററും ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്ററുമാണ്.
തലശ്ശേരി സബ് കലക്ടര്‍ ലെയ്‌സണ്‍ ഓഫീസറായും ജില്ലാ ഫയര്‍ ഓഫീസര്‍ സേഫ്റ്റി ഓഫീസറായും ജില്ലാ പോലീസ് മേധാവി ഓപ്പറേഷന്‍ സെക്ഷന്‍ ചീഫായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ ഓഫീസറായും പ്രവര്‍ത്തിക്കും. ജില്ലാ ഐആര്‍എസിന്റെ മറ്റ് ചുമതലകള്‍ ഇവര്‍ക്കാണ്:
സ്റ്റേജിംഗ് ഏരിയ മാനേജര്‍ – ജൂനിയര്‍ സൂപ്രണ്ട് (ദുരന്തനിവാരണ വിഭാഗം)
റെസ്‌പോണ്‍സ് ബ്രാഞ്ച് ഡയറക്ടര്‍ – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്രാഞ്ച് ഡയറക്ടര്‍ – ആര്‍ ടി ഒ
റോഡ് യൂണിറ്റ് ലീഡര്‍ – മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍
റെയില്‍ യൂണിറ്റ് ലീഡര്‍- കണ്ണൂര്‍ സ്റ്റേഷന്‍ മാനേജര്‍
വാട്ടര്‍ യൂണിറ്റ് ലീഡര്‍- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍
എയര്‍ യൂനിറ്റ് ലീഡര്‍ – ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍
പ്ലാനിംഗ് സെക്ഷന്‍ ചീഫ് – എഡിഎം
റിസോഴ്‌സ് യൂണിറ്റ് ലീഡര്‍- പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍
സിറ്റ്വേഷന്‍ യൂണിറ്റ് ലീഡര്‍- ഡിഡിഎംഎ ഹസാര്‍ഡ് അനലിസ്റ്റ്
ഡോക്യുമെന്റേഷന്‍ യൂണിറ്റ് ലീഡര്‍- ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് അസോസിയേറ്റ്
ഡീമൊബിലൈസേഷന്‍ യൂണിറ്റ് ലീഡര്‍- ഹുസൂര്‍ ശിരസ്തദാര്‍
ലോജിസ്റ്റിക്‌സ് സെക്ഷന്‍ ചീഫ് -ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ)
സര്‍വീസ് ബ്രാഞ്ച് ഡയറക്ടര്‍ -എഡിസി ജനറല്‍
കമ്യൂണിക്കേഷന്‍ യൂണിറ്റ് -ഡെപ്യൂട്ടി എസ് പി, ടെലികമ്യൂണിക്കേഷന്‍ വിഭാഗം
മെഡിക്കല്‍ യൂണിറ്റ് – ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം)
ഭക്ഷണ യൂണിറ്റ് – ഫുഡ് സേഫ്റ്റി ഓഫീസര്‍
സപ്പോര്‍ട്ട് ബ്രാഞ്ച് ഡയറക്ടര്‍ – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എഎസ് എല്‍) കണ്ണൂര്‍
റിസോഴ്‌സ് പ്രൊവിഷന്‍ യൂണിറ്റ് ലീഡര്‍-അസി കമാന്‍ഡന്റ് (എ ആര്‍ ക്യാമ്പ്)
ഫെസിലിറ്റീസ് യൂണിറ്റ് ലീഡര്‍- ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍)
ഗ്രൗണ്ട് സപ്പോര്‍ട്ട് യൂണിറ്റ് ലീഡര്‍- ജോയിന്റ് ആര്‍ ടി ഒ (കണ്ണൂര്‍)
ഫിനാന്‍സ് ബ്രാഞ്ച് ഡയറക്ടര്‍ – ഫിനാന്‍സ് ഓഫീസര്‍
ടൈം യൂണിറ്റ് ലീഡര്‍- ജൂനിയര്‍ സൂപ്രണ്ട്, ഇ സെക്ഷന്‍
കോംപന്‍സേഷന്‍/ക്ലെയിം യൂണിറ്റ് ലീഡര്‍- ജൂനിയര്‍ സൂപ്രണ്ട്, ഇ സെക്ഷന്‍
പ്രൊക്യുര്‍മെന്റ്, കോസ്റ്റ് യൂണിറ്റ് ലീഡര്‍ – ജൂനിയര്‍ സൂപ്രണ്ട്, എച്ച് സെക്ഷന്‍
താലൂക്ക്തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമില്‍ സബ്/ഡെപ്യൂട്ടി കലക്ടര്‍മാരാണ് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍മാര്‍. തഹസില്‍ദാര്‍മാര്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി പ്രവര്‍ത്തിക്കും. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരാണ് ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്റര്‍മാര്‍. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, ജോയിന്റ് ആര്‍ ടി ഒ,
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, താലൂക്ക് ഹോസ്പിറ്റല്‍/ പി എച്ച് സി സൂപ്രണ്ട്, പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍, ഹെഡ്ക്വാട്ടേഴ്‌സ് തഹസില്‍ദാര്‍ എന്നിവരാണ് താലൂക്ക്തല ഐആര്‍എസിലെ മറ്റ് അംഗങ്ങള്‍
The post ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം സജ്ജമായി appeared first on Kannur Vision Online.
No comments
Post a Comment