ലോക്ഡൗൺ; വിളിപ്പാടകലെ ഡോര്‍ ഡെലിവറി സംവിധാനവുമായി സപ്ലൈകോ
കൊവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സപ്ലൈകോയും ഒരുങ്ങി.ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺ വിളിയിൽ വീട്ടുമുറ്റത്തെത്തും.
കുടുംബശ്രീയുമായി കൈകോര്‍ത്തു കൊണ്ടാണ് സപ്ലൈകോ ഡോര്‍ ഡെലിവറി സംവിധാനം
ജില്ലയില്‍ ആരംഭിക്കുന്നത്.
സപ്ലൈകോ വഴി ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന എല്ലാ സാധനങ്ങളും വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം. ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ ഓര്‍ഡര്‍ ചെയ്താല്‍ കുടുംബശ്രീ പ്രവര്‍ത്തര്‍ അത് വീടുകളില്‍ എത്തിക്കും. നിലവില്‍ സബ്‌സിഡിയുള്ള സാധനങ്ങള്‍ക്ക് ഹോം
ഡെലിവറി ലഭ്യമല്ല. എന്നാല്‍ വിപണി വിലയേക്കാള്‍ കുറഞ്ഞനിരക്കിലാണ് സാധനങ്ങള്‍ ഉപഭോക്താക്കൾക്ക് നല്‍കുക.
ഉച്ച വരെയാണ് സാധനങ്ങളുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ് വിതരണം നടത്തുക . ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത് ആളുകള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
ജില്ലയിലെ കേന്ദ്രങ്ങള്‍
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളാണ് ഹോം ഡെലിവറി സംവിധാനത്തിനായി
സജ്ജമായിട്ടുള്ളത്. കണ്ണൂര്‍ ഡിപ്പോ പരിധിയിലെ പ്യൂപ്പിള്‍ ബസാര്‍-
9446668537, തലശ്ശേരി ഡിപ്പോ പരിധിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ്, തലശ്ശേരി-
9495452220, എസ്എസ്എം ഇരിട്ടി- 9946582340, തളിപ്പറമ്പ് ഡിപ്പോ പരിധിയിലെ
എസ്എസ്എം തളിപ്പറമ്പ്- 8086596571, 9744117387, എസ്എസ്എം മാതമംഗലം-
9539421650, 8606531891 എന്നീ നമ്പറുകളിലേക്കാണ് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ് ആപ്പായി അയക്കാം.
ഡെലിവറി ചാര്‍ജായി നിശ്ചിത തുക ഈടാക്കുന്നതാണ്. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ പരിധിയില്‍ 40 രൂപയും അഞ്ച് കിലോമീറ്റര്‍ വരെ 50 രൂപയും അഞ്ച് കിലോമീറ്ററിന് മുകളില്‍ 10 കിലോ മീറ്റര്‍ വരെ 100 രൂപയും ഡെലിവറി ചാര്‍ജായി ഈടാക്കും. ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെയുള്ള ബില്ലാണ് ഉപഭോക്താവിന് നല്‍കുക.
No comments
Post a Comment