സൗജന്യ ഭക്ഷ്യകിറ്റ്, സർക്കാരിന്റെ അറിയിപ്പ്!
സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവർ ഇക്കാര്യം റേഷൻ കടകളിലെ അധികൃതരെ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. അനധികൃതമായി BPL കാർഡ് കൈവശം വെച്ചിരിക്കുന്നവരും ഇക്കാര്യം അറിയിക്കണമെന്നും ഈ ഘട്ടത്തില്‍ നിയമ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായാണ് BPL കാർഡ് കൈവശം ഉള്ളതെന്ന് പിന്നീട് കണ്ടെത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
No comments
Post a Comment