മുഖ്യമന്ത്രി ഉടൻ രാജിക്കത്ത് കൈമാറും
മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ട് ഉടൻ രാജിക്കത്ത് കൈമാറും. തിരുവനന്തപുരത്ത് വച്ച് 11.30ഓടെയാണ് പിണറായി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുക. ആരോഗ്യ മന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും. കണ്ണൂരില്‍ നിന്നും വിമാന മാർഗം വഴിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. നാളെ CPM സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക.
No comments
Post a Comment