ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം: തീരുമാനം 2 ദിവസത്തിനകം; പുതിയ മാനദണ്ഡം
തിരുവനന്തപുരം:
കഴിഞ്ഞ ഒരു വർഷമായി തുടരുന്ന കോവിഡ് ബാധയെ തുടർന്ന് ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടന്‍. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം യോഗം ചേരും. രണ്ട് ദിവസത്തിനകം ചേരുന്ന യോഗത്തില്‍ കുട്ടികളുടെ സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം കൈക്കൊള്ളും.
ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന ‘വീട്ടുപരീക്ഷ’ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുക. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസം ഇല്ലാത്ത രീതിയില്‍ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാന്‍ കഴിഞ്ഞ മാസം തീരുമാനമെടുത്തത്.എന്നാല്‍ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ വീടുകളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം കൈക്കൊള്ളുന്നത്.
No comments
Post a Comment