മാൻസൂക്കിച്ച് മിലാൻ വിട്ടു
ക്രൊയേഷ്യൻ സ്ട്രൈക്കർ മാരിയോ മാൻസൂക്കിച്ച് എസി മിലാൻ വിട്ടു.ഇക്കഴിഞ്ഞ ജനുവരിയിൽ മിലാനിലെത്തിയ 35കാരൻ ആകെ പത്ത് മത്സരങ്ങളിൽ മാത്രമേ ഇറ്റാലിയൻ ക്ലബ്ബിനായി ബൂട്ട് കെട്ടിയുള്ളൂ. ഒരു ഗോൾ പോലും മിലാൻ ജേർസിയിൽ സ്വന്തമാക്കാൻ താരത്തിനായില്ല.
ക്ലബ്ബുമായുള്ള ആറ് മാസത്തെ കരാർ അവസാനിച്ചതോടെയാണ് താരം പടിയിറങ്ങുന്നത്.ബയേൺ, അത്ലറ്റികോ,യുവൻ്റസ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുള്ള മാൻസൂക്കിച്ച് 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.ഇനി എത് ക്ലബ്ബിലേക്കാണ് താരം കൂടുമാറാൻ പോകുന്നതെന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെല്ലാം ഉറ്റുനോക്കുന്നത്.
മാൻസൂക്കിച്ച് കുറിച്ചു:
"മിലാനായി ബൂട്ട് കെട്ടാനായതിൽ വളരെയേറെ സംതൃപ്തിയുണ്ട്. എനിക്ക് ഈ അവസരം നൽകിയതിന് ക്ലബ് മാനേജ്മെന്റിനോട് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
No comments
Post a Comment