സെരി എ ചാമ്പ്യന്മാരായി ഇന്റർമിലാൻ
ഇറ്റാലിയൻ സെരി എ ചാമ്പ്യന്മാരായി ഇന്റർ മിലാൻ. പോയിന്റ് പട്ടികയിൽ രണ്ടാമത്തുള്ള അറ്റലാന്റ സാസ്സുളോയോട് സമനിലയിൽ അകപ്പെട്ടതോടെയാണ് ഇന്റർ ചാമ്പ്യന്മാരായത്. ഇതോടെ 11 വർഷം നീണ്ട ജുവന്റസ് മേൽക്കൊയ്മക്ക് അന്ത്യമായി.
4 കളി ബാക്കിനിൽക്കെ 34 മത്സരങ്ങളിൽ 25ഉം ജയിച്ച് 13 പോയിന്റ് ലീഡുമായാണ് ഇന്റർ ഇറ്റാലിയൻ രാജാക്കാരന്മാരായത്. ഇതിന്മുൻപ് മൗറിഞ്ഞോയുടെ കീഴിൽ 2009/10 സീസണിലാണ് ഇന്റർ അവസാനമായി സെരി എ സ്വന്തമാക്കിയത്.
No comments
Post a Comment