18-44 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ജില്ല സജ്ജം
കണ്ണൂര്‍:
ജില്ലയില്‍ 18 മുതല്‍ 44 വരെ പ്രായമായവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ http://www.cowin.gov.in പോര്‍ട്ടലില്‍ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണ ലഭിക്കുന്നതിന് covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും അനുബന്ധ രോഗവിവരങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം. രോഗവിവരം വ്യക്തമാക്കുന്നതിനു ചികിത്സിക്കുന്ന ഡോക്ടറോ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷനറോ അവരുടെ സീലും ഒപ്പും സഹിതം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിക്കേണ്ടത്. ഇതിനുള്ള ഫോമുകള്‍ മുകളില്‍ പറഞ്ഞ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വാക്സിനേഷന്‍ കേന്ദ്രം, തിയതി , സമയം എന്നിവ എസ്എംഎസ് വഴി അറിഞ്ഞാല്‍ വാക്സിന്‍ സ്വീകരിക്കാം. വാക്സിനേഷന്‍ വിവരം അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശവും തിരിച്ചറിയല്‍ രേഖയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കണം. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗ വിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകയും dhs.kerala.gov.in , arogyakeralam.gov.in
sha. kerala.gov.in എന്നി വെബ്സൈറ്റുകളില്‍ ലഭ്യമാണ് .
No comments
Post a Comment