സിക്സ് സെക്‌സായി; ഇ പാസ് അപേക്ഷനെ വളപട്ടണം പോലീസ് കയ്യോടെ പൊക്കി; കണ്ണൂരിൽ
ലോക്കഡൌൺ പ്രഖ്യാപിച്ചതിനെ പിന്നാലെ യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് പൊലീസിന് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കുള്ളതാണ്. ഇത്തരം അപേക്ഷകൾ പൊലീസ് തള്ളി കളയുകയും ചെയ്യുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഇ-പാസ് അപേക്ഷ കണ്ടു പൊലീസ് ശരിക്കുമൊന്ന് ഞെട്ടി. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു ഇരിണാവ് സ്വദേശിയായ അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എ എസ് പിക്കു കൈമാറി. കക്ഷിയെ കൈയോടെ പൊക്കാന്‍ വളപട്ടണം പോലീസിനു നിര്‍ദേശവും നല്കി.
അധികം വൈകാതെ പൊലീസ് വിചിത്രമായ ആവശ്യം ഉന്നയിച്ച അപേക്ഷകനെ കൈയോടെ പൊക്കി. കക്ഷിയെ കണ്ണൂര്‍ എ എസ് പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം ‘സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് പിടിയിലായ ആൾ എഴുതാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, എഴുതി വന്നപ്പോള്‍ ‘സിക്സ്’ സെക്സ് ആയതാണ്.ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. കാര്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.
No comments
Post a Comment