പെട്രോളിനും ഡീസലിനും റെക്കോഡ് വില
പെട്രോളും ഡീസലും റെക്കോഡ് വിലയിൽ. ഞായറാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയും കൂടി. മേയ് നാലിനുശേഷം ഒമ്പതാം തവണയാണ് വില കൂട്ടുന്നത്._
_ഡൽഹിയിൽ പെട്രോളിന് 92.58 രൂപയും ഡീസലിന് 82.22 രൂപയുമായി. മുംബൈയിൽ ഇത് 98.88 രൂപയും 90.40 രൂപയുമാണ്. ചെന്നൈ (പെട്രോൾ 94.31 രൂപ ഡീസൽ 88.07 രൂപ) കൊൽക്കത്ത (പെട്രോൾ 92.67 രൂപ, ഡീസൽ 86.06 രൂപ) എന്നിങ്ങനെയാണ് പുതിയ വില. അതേസമയം, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നതായാണ് റിപ്പോർട്ടുകൾ._
_സംസ്ഥാനങ്ങളുടെ മൂല്യവർധിത നികുതി (വാറ്റ് )കൂടി ചേരുമ്പോൾ വിലനിലവാരം വ്യത്യസ്തമാകും. രാജസ്ഥാനാണ് പെട്രോളിനുമേൽ കൂടുതൽ വാറ്റ് ചുമത്തുന്നത്. പെട്രോൾ വിലയുടെ 60 ശതമാനവും ഡീസൽ വിലയുടെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. കേന്ദ്ര സർക്കാർ 32.90 രൂപ പെട്രോളിനും 31.80 രൂപ ഡീസലിനും നികുതി ചുമത്തുന്നുണ്ട്._
No comments
Post a Comment