Header Ads

  • Breaking News

    തളിപ്പറമ്പിൽ വീടിന് ബോംബേറിഞ്ഞു.



    തളിപ്പറമ്പ: 

    കാക്കാംചാല്‍ വാര്‍ഡിലെ കൗണ്‍സിലറും കണ്ണൂര്‍ ഡിസിസി ജന.സെക്രട്ടറിയും നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെഴ്‌സണുമായ കെ. നബീസയുടെ തൃച്ചംബരം ദേശീയ പാതക്കരികിലെ മൊയ്തീന്‍ പള്ളിക്ക് സമീപത്തെ ”മെസ്ബാന്‍ ‘ എന്ന വീടിന് നേരെയാണ് സ്റ്റീല്‍ ബോംബേറിഞ്ഞത്.

    ഇന്നലെ രാത്രി 11.50 ഓടെ ആയിരുന്നു സംഭവം. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും കസേരകളും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്.ബോംബിന്റെ അവശിഷ്ടങ്ങളും സ്ഫോടന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വമായ സംഘര്‍ഷം സൃഷ്ട്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു

    സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഡിസിസി പ്രസിഡണ്ട് സതീശന്‍പാച്ചേനി ആരോപിച്ചു. ഡിവൈഎസ്പി പ്രേമചന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. തളിപ്പറമ്പ് എസ് ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

    No comments

    Post Top Ad

    Post Bottom Ad