Header Ads

  • Breaking News

    ഉദുമ ഡിവിഷൻ കലാലയം ചർച്ച സംഗമം ജൂൺ 19ന്.


    ഉദുമ: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള കലാലയം സമിതി ജൂൺ 19ന് വായനയുടെ രസതന്ത്രം എന്ന പേരിൽ സെക്ടർ കേന്ദ്രങ്ങളിൽ നടത്തുന്ന വായനാ ദിന ചർച്ച സംഗമം ഉദുമ ഡിവിഷൻ പരിധിയിലെ 9 സെക്ടർ കേന്ദ്രങ്ങളിൽ ജൂൺ 19 ന് നടക്കും.വളർന്നു വരുന്ന പ്രബുദ്ധരായ ഒരു സംഘമാണ് നാടിന്റെ പ്രതീക്ഷ എന്ന വാക്കിൻറെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചർച്ച സംഗമം. കോവിഡ് കാലമായതിനാൽ ഓൺലൈനിലൂടെ യാണ് ചർച്ച സംഗമം സംഘടിപ്പിക്കുന്നത്.അതാത് സെക്ടർ പരിധിയിൽ ഉള്ള സംസ്കാരിക പ്രവർത്തകരെയും ലൈബ്രറി പ്രവർത്തരെയും വിദ്യാർഥികളെയും ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിയാവൂം കലാലയം സമിതി ഈ പരിപാടി സംഘടിപ്പിക്കുക.യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് സഅദ് മേൽപറമ്പ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഡിവിഷൻ സെക്രട്ടറിമാരായ ഉനൈസ് കളനാട്, ഹാഫിള് സ്വാലിഹ് ചട്ടഞ്ചാൽ, ഹാഫിള് അബ്ദുല്ല എരോൽ, ആഷിക് ഹദ്ദാദ്, സർഫറാസ് സഅദി ബന്താട്, ഹക്കീം സഖാഫി കുണ്ടംകുഴി, ആബിദ് ഫാളിലി മാണിമൂല എന്നിവർ പങ്കെടുത്തു. എസ് എസ് എഫ് ഉദുമ ഡിവിഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ജൗഹരി ബിലാൽ സ്വാഗതവും, കലാലയം സെക്രട്ടറി നിസാർ സഖാഫി ഹസനാബാദ് നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad