കാമുകൻ യുവതിയെ തീകൊളുത്തി കൊന്നു, സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്തതിൻ്റെ പേരിൽ അരുംകൊല
കൊല്ലം: സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്തതിൻ്റെ പേരിൽ അരുംകൊല. കൊല്ലത്താണ് കാമുകൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചത്. ടിക്ടോക്കിൽ വീഡിയോ ചിത്രീകരിച്ചതാണ് തർക്കത്തിന് കാരണം. കൂടെ താമസിച്ചിരുന്ന ഷാനവാസ് ആണ് തീകൊളുത്തിയത് എന്ന് യുവതി മൊഴി നൽകിയിരുന്നു. അഞ്ചൽ കൈപള്ളിമുക്ക് സ്വദേശിനി ആതിര(28) ആണ് കൊല്ലപ്പെട്ടത്.
പോലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പോലീസ് ആശുപത്രിയിൽ എത്തിച്ചു.
ഇരുവരും രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്.
No comments
Post a Comment