Header Ads

  • Breaking News

    പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണവും വളളങ്ങളും ബന്ധുക്കൾ തട്ടിയെടുത്തു; സംഭവം ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കി

     


    കോട്ടയം: 

    മൻ കീ ബാത്തിൽ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു

    ബന്ധുക്കള്‍ പണം തട്ടിയെന്ന് കുമരകത്തെ പരിസ്ഥിതി സംരക്ഷകന്‍ രാജപ്പന്റെ പരാതി. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കോട്ടയം എസ്പിക്ക് പരാതി നല്‍കി. സഹോദരിയും കുടുംബവും പണം കൈക്കലാക്കി എന്നാണ് പരാതി.സുമനസ്സുകള്‍ വാങ്ങിനല്‍കിയ 2 വള്ളങ്ങളും തട്ടിയെടുത്തെന്നും പരാതി. വള്ളത്തില്‍ കറങ്ങി വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. മന്‍ കി ബാത്തിലായിരുന്നു അഭിനന്ദനം.

    ശേഷം നിരവധി പേര്‍ ഇദ്ദേഹത്തിന് സംഭാവനയുമായി രംഗത്തെത്തിയിരുന്നു. പണം എത്തിയത് സഹോദരിയുടെയും രാജപ്പന്റെയും ജോയിന്റ് അക്കൗണ്ടിലും. ഇതില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. നിര്‍ധന കുടുംബത്തില്‍ വളര്‍ന്ന രാജപ്പന്‍ പോളിയോ ബാധിതന്‍ കൂടിയാണ്.

    No comments

    Post Top Ad

    Post Bottom Ad