വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി
ഇടുക്കി: മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്‍റെ കൈവെട്ടിമാറ്റി. ഇടുക്കി അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്‍റെ കൈയിലാണ് വീട്ടമ്മ വെട്ടിയത്. അയൽവാസിയായ ജോമോളാണ് വെട്ടിയത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒളിവിൽ പോയ ജോമോൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
No comments
Post a Comment