കൊവിഡ് പ്രതിരോധം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സാ വാര്‍ഡ്, സിദ്ധരക്ഷാ ക്ലിനിക,് കാഷ്യാലിറ്റി എന്നിവയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പത്ത് കിടക്കകളാണ് പുനര്‍ജനി കൊവിഡാനന്തര ചികിത്സാ വാര്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി അഞ്ച് വീതം കിടക്കകള്‍.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊവിഡ് 19 രോഗവ്യാപനത്തെ ചെറുക്കുവാനും ലഘുവായ രോഗലക്ഷണങ്ങള്‍ ഉള്ള കോവിഡ് രോഗികളെ ചികിത്സിക്കുവാനുമായുള്ള സിദ്ധരക്ഷാ ക്ലിനിക്ക് വഴി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള കഫസുര കുടിനീര്‍ വിതരണം, രണ്ട് മണി മുതല്‍ അഞ്ചുമണിവരെ വരെ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി വഴിയുള്ള മരുന്നുകളുടെ വിതരണം എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനവും പി പി ദിവ്യ നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെ ഡോക്ടറുടെ സേവനം മാത്രമാണ് ഇതുവരെ കാഷ്വാലിറ്റിയില്‍ ലഭിച്ചിരുന്നത്.
പരിപാടിയില്‍ ആയുര്‍വേദ വിഭാഗം ഡി എം ഒ ഡോ മാത്യൂസ് പി കുരുവിള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി കെ സുരേഷ് ബാബു, അഡ്വ കെ കെ രത്‌നകുമാരി, യു പി ശോഭ അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്ട്, എന്‍ പി ശ്രീധരന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ പി വി ശ്രീനിവാസന്‍, സൂപ്രണ്ട് ഡോ ടി സുധ, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ എസ് സംഘമിത്ര എന്നിവര്‍ പങ്കെടുത്തു.
The post കൊവിഡ് പ്രതിരോധം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു appeared first on Kannur Vision Online.
No comments
Post a Comment