Header Ads

  • Breaking News

    ആദ്യം വാക്‌സിൻ നൽകൂ.. എന്നിട്ട് മതി പരീക്ഷ എന്ന ആവശ്യവുമായി : കെ.എസ്.യു

    കണ്ണൂർ : കോവിഡ് പശ്ചാത്തലത്തിൽ കാലാവസ്ഥ കൂടി പ്രതികൂലമായ സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി അവസാന സെമസ്റ്റർ ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ നീതിയുക്തമായ തീരുമാനം വിദ്യാർത്ഥികളുമായി കൂടിയാലോചിച്ചു കൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവണമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ആവശ്യപ്പെട്ടു. 90 ശതമാനത്തോളം വരുന്ന വിദ്യാർത്ഥികൾക്കും ഇതുവരെ വാക്‌സിൻ ലഭിച്ചിട്ടില്ല.

    പൊതുഗതാഗത സൗകര്യങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഈ സമയത്ത് വിദ്യാർത്ഥികൾ ഉന്നയിച്ച ഓഫ്‌ലൈൻ പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യം യൂണിവേഴ്സിറ്റി പരിശോധിച്ചു കൂടുതൽ ആശങ്കകളിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടാതെ എത്രയും പെട്ടെന്ന് ആവശ്യമായ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പറഞ്ഞു.

    The post ആദ്യം വാക്‌സിൻ നൽകൂ.. എന്നിട്ട് മതി പരീക്ഷ എന്ന ആവശ്യവുമായി : കെ.എസ്.യു appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad