ജില്ലാ പഞ്ചായത്തിലേക്കു പിപി ഇ കിറ്റുകള്‍ നല്കി
കൊവിഡ് പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവാസി സംഘടനയായ വേയ്ക്ക് ജില്ലാ പഞ്ചായത്തിലേക്ക് പിപി ഇ കിറ്റുകള്‍ നല്കി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കു കൈമാറി ഉദ്ഘാടനം ചെയ്തു.
വേക്കിന്റെ ആദ്യ പ്രസിഡണ്ട് അബ്ദുള്‍ഖാദര്‍ പനങ്ങാട്ട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡണ്ട് പിപി ഷാജര്‍, വേക്ക് ഭാരവാഹികളായ അബ്ദുള്‍ ലത്തീഫ് പനങ്ങാട്ട്, ടി ഹംസ, സഹീര്‍ പാലക്കോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
The post ജില്ലാ പഞ്ചായത്തിലേക്കു പിപി ഇ കിറ്റുകള്‍ നല്കി appeared first on Kannur Vision Online.
No comments
Post a Comment