ഗതാഗത കുരുക്ക് : മന്ത്രി പുതിയ തെരു സന്ദര്‍ശിച്ചു
കണ്ണൂര്‍ പുതിയതെരു ജംഗ്ഷനിലും, വളപട്ടണത്തുമുള്ള ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് പൊതു മരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.
മന്ത്രി പുതിയതെരു ജംഗ്ഷനും വളപട്ടണം ഭാഗത്തേ ജംഗ്ഷനും സന്ദര്‍ശിച്ചു ഗതാഗത പ്രശ്‌നങ്ങള്‍ മനസിലാക്കി. ഉദ്യോഗസ്ഥന്മാരോട് അടിയന്തിരമായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. കെ വി സുമേഷ് എം എല്‍ എ, ജില്ലാ കളക്ടര്‍ ടി.വി സുഭാഷ്, മുന്‍ എം.എല്‍.എ എം.പ്രകാശന്‍ മാസ്റ്റര്‍, പി.ശ്രുതി, അഡ്വ.ടി സരള, പി. പ്രശാന്തന്‍, രമേഷ് ബാബു, സുശീല, പ്രദീപന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പുതിയതെരുവിലെ ഗതാഗത കുരുക്ക് സാബന്ധിച്ച് അഴീക്കോട് എം.എല്‍.എ കെ.വി സുമേഷ് ഉദ്യോഗസ്ഥന്മാരുടെയും പഞ്ചായത്ത് ഭാരവാഹികളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളും ആവശ്യങ്ങളും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത ജില്ലാ അവലോകന യോഗത്തില്‍ കെ.വി സുമേഷ് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ക്കായാണ് മന്ത്രി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
No comments
Post a Comment