പണ്ഡിത എഫ് സി ഗോവയിൽ തുടരും
ഐ എസ് എൽ ക്ലബ്ബായ എഫ് സി ഗോവ യുടെ ഇന്ത്യൻ മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിതയുടെ കരാർ ക്ലബ്ബ് പുതുക്കി. 2 വർഷത്തെ കരാറിലാണ് താരം ഒപ്പു വെച്ചത്.പ്രശസ്ത മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്പെയിനില്‍ കളിച്ചിരുന്ന ഇഷാന് കഴിഞ്ഞ സീസണിലാണ് ഗോവയിലെത്തുന്നത്.ലീഗിൽ 131 മിനിറ്റ് മാത്രം ഗ്രൗണ്ടില്‍ ചെലവഴിച്ച് നാല് ഗോളുകള്‍ നേടിയ 23 കാരൻ സൂപ്പര്‍ സബ് എന്ന വിശേഷണം നേടിയെടുത്തിരുന്നു.അതേസമയം രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കിയെങ്കിലും, ഇതിനിടയില്‍ യൂറോപ്പില്‍ നിന്ന് അവസരങ്ങളെത്തിയാല് ഇഷാന് ഗോവ വിടാമെന്ന് കരാറില്‍ ചേര്‍ത്തിട്ടുണ്ട്.
No comments
Post a Comment