SHOCKING: ഇരട്ടി വേഗത്തിൽ പകരും, ഇന്ത്യൻ വൈറസിന് പുതിയ വകഭേദം!
ഇന്ത്യയിൽ അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വൈറസിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചു. പുതിയ വകഭേദത്തിന് ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതലാണ്. ഡെൽറ്റ+ (B.1.617.2.1) എന്നു പേരിട്ട പുതിയ വകഭേദം ജൂൺ 11ന് ബ്രിട്ടനിലാണ് ആദ്യം കണ്ടെത്തിയത്. K417N വിഭാഗത്തിൽ പെടുന്ന ജനിതക വ്യതിയാനമാണ് സംഭവിച്ചത്. ഇന്ത്യൻ കൊവിഡ് മരുന്നായ മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ പോലും ഡെൽറ്റ പ്ലസിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു.
No comments
Post a Comment